മരണം തികച്ചും യാദൃശ്ചികവും ഭയാനകവും ആണ്. മരണാനന്തരം മറവിയുടെ ഓരം ചേര്‍ന്ന് മറഞ്ഞു കിടക്കുന്നു. വീണ്ടുമൊരു മരണം മറഞ്ഞു കിടക്കുന്ന ഭയവിഹ്വലതകളെ പുറംതട്ടി വിളിക്കുന്നു.
ഞാന്‍ അന്നേവരെ മരണത്തെ മുഖാമുഖം ദര്‍ശിച്ചിട്ടില്ലായിരുന്നു. കാലം 80-കളില്‍ തട്ടിത്തടഞ്ഞു നില്ക്കുന്നു. എസ്ടിഡിയും, മൊബൈലും ഒന്നുമില്ലാത്ത കാലം. ട്രങ്ക് കാള്‍ ബുക്ക് ചെയ്തു, സുഖവിവരങ്ങള്ക്കായി കാത്തു കിടക്കുന്ന നേരം. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ബുക്കിംഗ് വിളിക്കേണ്ട ചുമതല എനിക്ക്. ഒരിത്തിരി ചങ്കിടിപ്പോടെ, വിറയാര്‍ന്ന ശബ്ദത്തോടെ ട്രങ്ക് ബുക്കിംഗ് വിളിച്ചു. മിക്കവാറും സമയം കോളുകള്‍ കണക്ട് ആവാറില്ല. ഇത്തിരി മഴയോ, കാറ്റോ മതി.
പക്ഷേ, അന്ന് കോള്‍ കണക്ട് ആയി. സ്വതവേ പൊലിപ്പിച്ചു പറയുന്ന വല്യച്ഛന് ഒരല്പം കനത്തില്‍ പറഞ്ഞു.
'ശാന്തയുടെ മര്യോള് വയ്യാതെ ഹോസ്പിറ്റലിലാണ്..'
