ചോക്ലേറ്റ്

Readers Ink

ചോക്ലേറ്റ്


കടത്തുവഞ്ചികള്‍ ഏറെയുണ്ടായിരുന്ന ആ പുഴ ഇപ്പോള്‍ തികച്ചും ശൂന്യമാണ്. പുഴയ്ക്കു മീതെയുള്ള ഭീമന്‍ പാലത്തിന്റെ തണലിലായി കുറച്ചു പായലുകളും ചേറില്‍ കണ്ടല്‍ക്കാടുകളും മാത്രം. ഇതെല്ലാം തെല്ല് കൗതുകത്തോടെ വീക്ഷിച്ചു പോവുകയായിരുന്നു. കുറുകെ കടക്കാന്‍ ശ്രമിക്കുകയായിരുന്നൊരു വണ്ടി മുമ്പില്‍ വന്നു ഹോണടിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ റോഡിലേക്കു ശ്രദ്ധിച്ചു തുടങ്ങിയത്.

വെയിലേല്‍ക്കാത്ത രീതിയില്‍ വണ്ടി നിര്‍ത്തിയിട്ടശേഷം ഞാന്‍ അനാഥാലയത്തിനുള്ളിലേക്കു കയറി. ആനിയുടെ ജോലികളൊന്നും കഴിഞ്ഞിട്ടില്ല. കരഞ്ഞു കുഴിഞ്ഞ കണ്ണുകളാല്‍ ഉറ്റുനോക്കുന്ന ആ കുട്ടികുളടെ വിശപ്പടക്കാന്‍വേണ്ടി അവള്‍ പാത്രങ്ങളിലേക്കു കഞ്ഞി വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു. അമ്മമധുരവും അപ്പന്റെ ലാളിത്യവും അനുഭവിക്കാത്ത ആ കുഞ്ഞുങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവിടുത്തെ ഏറ്റവും മൂത്ത ആയ റോസേച്ചി വന്നത്.

'എന്താ ജോസപ്പേ... ഇന്നേരത്തൊക്കെ, ഇവളെ ഇപ്പൊത്തന്നെ കൂട്ടിക്കൊണ്ടൊവ്വാണോ?'

'ആന്നെ... ഇന്ന് സന്ധ്യക്ക് ഒരു കല്യാണവൊണ്ട്. അടുത്തൊരു ബന്ധുവിന്റെയാ. അതു കഴിഞ്ഞേച്ച് നാളെ പൊലര്‍ച്ചക്ക് ഇങ്ങോട്ട് ആക്കിത്തരാ. അവള് നിങ്ങളോടൊന്നും പറഞ്ഞില്ലാര്‍ന്നോ?'


Related Articles