'പൂച്ച വീട്ടില്‍ പെറണത് നല്ലതാ. പിന്നെയങ്ങോട്ട് നല്ല കാലാത്രേ, പണ്ടുള്ളോരൊക്കെ അങ്ങനാ പറയല്‍.'
മൂന്ന് ദിവസായിട്ട അവള് എന്ത് ആവലാതി പറഞ്ഞാലും അമ്മ തിരിച്ചും മറിച്ചും ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. മൂന്നാംപക്കം സഹികെട്ടപ്പോ അവളും ചിലത് പറഞ്ഞു.
'അമ്മേടെ ആ പണിക്കര്‍ എന്റെ തലേല് എടുത്തു വച്ച ബാധ ഒഴിവാക്കാനേ ഒന്നര കൊല്ലായീ ഞാനീ കോടതിയായ കോടതി ഒക്കെ കയറി ഇറങ്ങണു. എന്റെ തലയ്ക്ക് മേലെ ശുക്രന് ഉദിച്ചു നില്ക്കാന്നല്ലേ ജാതകപൊരുത്തം നോക്കീട്ട ആ പണിക്കരന്ന് പറഞ്ഞത്. എന്നിട്ടോ കെട്ട് കഴിഞ്ഞ അന്ന് തൊട്ട അയാള്ടേന്ന് ഞാനെത്ര അടിയും ചവിട്ടും കൊണ്ടു, ഇപ്പൊ ഇതാ പുതിയൊരണ്ണം കണ്ടു പിടിച്ചു കൊണ്ട് വന്നിരിയ്ക്കണു, പൂച്ച പെറ്റാല്‍ നല്ല കാലാത്രേ'
