വലിയൊരു ജനാല പോലെയൊരെണ്ണം ഉണ്ടായിരുന്നു. കട്ടിലിന്റെ അടുത്ത്, ഒരു കള്ളിമുള്‍ത്തോട്ടത്തിലേക്ക് തുറക്കുന്ന അഴികളില്ലാത്ത, ജനാല പോലെയൊരെണ്ണം. അത് തകരച്ചുമരിനെ വിഴുങ്ങിക്കളഞ്ഞു. വൃദ്ധന്‍ താമസം തുടങ്ങിയപ്പോഴേ തുരുമ്പെടുത്ത് പാളികള്‍ പൊട്ടിക്കൂര്‍ത്ത് അത് തൊടാനൊക്കാത്ത വിധത്തില്‍ അടഞ്ഞു പോയിരുന്നു. അകം എത്ര തുടച്ചിട്ടും മറുവശത്തു നിന്ന് പൊടിക്കാറ്റേറ്റ് മങ്ങിയ കാഴ്ചകള്‍ തെളിഞ്ഞു വന്നില്ല. അയാള്‍ വെളുത്ത മറയ്ക്കുള്ളില്‍ ഇത്തിരി അകലെ കള്ളിച്ചെടികള്‍ അനക്കമറ്റു നില്‍ക്കുന്നത് കണ്ടു.
***
അയാള്‍ കൂടാരത്തില്‍ നിന്ന് പുറത്തേക്കിറങ്ങി നടന്ന് ഏതോ ഒരു ബസ്സില്‍ കയറിയിരുന്നു.
'ഷീനാ... ഞാനവിടുന്നെറങ്ങി.'
