ത്രിസന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാന്‍ പോകും നേരം അമ്മമ്മയുടെ സാരിതലപ്പിനുള്ളില്‍ ഒളിച്ച് ഒളിച്ച്.. ഒളികണ്ണിട്ട് നോക്കുന്ന കണ്ണുകളിലെ ഭയത്തിന്റെ ചെറുതരിപ്പായിരിന്നു പാമ്പിന്‍ക്കാവിലേക്കുള്ള ആദ്യ യാത്രകളുടെ ഓര്‍മ്മ.. പിന്നീട് എപ്പോഴാണ് എന്റെ സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും എല്ലാം കൊട്ടാരമായി അവിടം മാറിയതെന്ന് അറിയില്ല.
അച്ഛമ്മടേന്ന് എന്നും വഴക്ക് കേള്‍ക്കും.
'ഏത് നേരവും ചെക്കന് പാമ്പ്ക്കാവിനവടാ, അതൊന്നും നല്ലതല്ലാ, വല്ലതൊക്കെ ശരീരത്തിക്കേറിട്ട്..'
'കേറിയാ എന്താ?, ഞാന്‍ ന്റെ ശരീരത്തില് ഫ്രീ ആയി താമസിപ്പിക്കും.'
