അയാളില്‍ പൂക്കാന്‍ കൊതിച്ച ഞാന്‍..

Readers Ink

അയാളില്‍ പൂക്കാന്‍ കൊതിച്ച ഞാന്‍..


ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവസാനമായി, അല്ല അവസാനിപ്പിക്കാന്‍ കഴിയില്ല. അവള്‍ തന്നോട് തന്നെ ആവലാതിപ്പെട്ട്, അയാളോട് ചോദ്യം ഉന്നയിച്ചു.

'എന്നെങ്കിലും എന്നെ സ്‌നേഹിച്ചി..ട്ടു..?'

മുളയ്ക്കാന്‍ അനുവദിക്കാതെ അയാള്‍ ആ ചോദ്യത്തെ നശിപ്പിച്ചു. പിറക്കാതെ പോയ ആയിരം ഉത്തരങ്ങള്‍ക്കിടയിലെ മറ്റൊരു ചാപ്പിള..

അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. ഭൂതകാലത്തിന്റെ തീച്ചൂളയില്‍ പാകമായ രണ്ട് ചാരഗോളങ്ങള്‍. അന്നും ഇന്നും ആ കണ്ണുകള്‍ അവള്‍ മോഹിച്ചിരുന്നു. ഒരിക്കലും അയാളുടെ ഹൃദയം അവള്‍ക്കായി തുറക്കില്ല. ആ കണ്ണുകളില്‍ നിന്ന് വീണ്ടും അവള്‍ അതു വായിച്ചു. ഇനി തുറന്നാലും മുന്‍ ബന്ധത്തിലെ അവശേഷിപ്പെന്നോണം ചില മുള്‍ച്ചെടികള്‍ അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. അന്ന് ആദ്യമായി തന്റെ ഭ്രാന്തമായ പ്രണയം അയാള്‍ക്ക് വച്ചു നീട്ടിയപ്പോള്‍, മുള്‍ച്ചെടികളില്‍ തട്ടി അവളുടെ ഹൃദയം മുറിഞ്ഞു, കണ്ണീര്‍ പൊഴിഞ്ഞു. പിന്നീടാ മുള്‍ച്ചെടികളെ അവള്‍ക്ക് പേടിയാണ്. തന്റെ ഹൃദയം മുറിയുമ്പോഴും, ഓര്‍മ്മകള്‍ അയാളുടെ ഹൃദയത്തിലും ചോരപാടുകള്‍ വീഴ്ത്തി.


Related Articles