അവള്‍

Readers Ink

അവള്‍


ഞാന്‍ പതിയെ ആ വീട്ടിലേയ്ക്ക് നടന്നടുത്തു. അതുതന്നെയാണോ അവളുടെ വീട് എന്നെനിക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും സംസാരമധ്യത്തില്‍ എപ്പോഴോ പറഞ്ഞ ഒരോര്‍മ്മവെച്ച് ഞാന്‍ അത് തന്നെ വീട് എന്ന് തിട്ടപ്പെടുത്തി.

ഓര്‍മ്മകളുടെ പൂക്കാലം മുഴുവന്‍ ആ വീട്ടുമുറ്റത്തു നിറഞ്ഞുനില്‍ക്കും വിധം സീനികയും ചെണ്ടുമല്ലിയും പാരിജാതവും കുടമുല്ലയും വിടര്‍ന്ന് സുഗന്ധം പരത്തി നില്‍പ്പുണ്ടായിരുന്നു. അതിന് വശത്തായി നട്ടിട്ടുള്ള കനകാംബരത്തിന്റെ ഒറ്റനിര അവളുടെ കൊച്ചു പൂന്തോട്ടത്തിന് കൂടുതല്‍ മനോഹാരിത നല്‍കി. ഞാന്‍ ആ വീടും പരിസരവും വെറുതെയൊന്ന് വീക്ഷിച്ചു.

അങ്ങിങ്ങായി കൂടിനില്‍ക്കുന്ന ആളുകള്‍ എന്നെ ഉറ്റുനോക്കുന്നുണ്ട്. ഞാന്‍ അവര്‍ക്ക് തീര്‍ത്തും അപരിചിതന്‍ ആണ്. ഒരു അപരിചിതന്‍ പരിചിതനാകാന്‍ അധികം നേരമൊന്നും വേണ്ട എന്ന തത്വത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരാള്‍ എന്നരികിലേക്ക് വന്നു. ദുഃഖം പാര്‍ത്ത ആ മിഴികള്‍ക്ക് വല്ലാത്ത തിളക്കം ഉണ്ടായിരുന്നു. അയാള്‍ പേരുചൊല്ലി എന്റെ കൈകളെ ചേര്‍ത്തുപിടിച്ചു. ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടു .


Related Articles