ബസ് സ്‌റ്റോപ്പില്‍ നിന്ന് കുറെ മാറി പൊള്ളുന്ന വെയിലത്ത് റോഡരികില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുകയാണ്. ഇലകളൊക്കെ നിശ്ശേഷം കൊഴിഞ്ഞു പോയ ഒരു വൃക്ഷം മാത്രമെ എനിക്കു കൂട്ടായൊള്ളു. അതായിരുന്നു അവള്‍ പറഞ്ഞ അടയാളം.
കുറെ നേരത്തെ കാത്തു നില്പിനു ശേഷം അവള്‍ വന്നു. ഒരു വെളുത്ത കുടയും ചൂടിയായിരുന്നു അവളുടെ വരവ്. വെയിലില്‍ നിന്ന് രക്ഷനേടാനായിരുന്നു അവള്‍ കുട ചൂടിയതെന്നാണ് ഞാനാദ്യം കരുതിയത്. പക്ഷെ അവളടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്, മഴയും കൊണ്ടായിരുന്നു അവള്‍ വന്നത്. അവള്‍ അടുത്തെത്തിയേപ്പോഴേക്കും വെയില്‍ മാറി മഴ പെയ്യാന്‍ തുടങ്ങി. അവള്‍ എന്റെ അരികിലേക്ക് വരുകയും എന്നെ അവളുടെ കുടക്കീഴിലാക്കുകയും ചെയ്തു.
'വന്നിട്ടൊരുപാടു നേരമായോ?' അവള്‍ ചോദിച്ചു.
'ഇല്ല' ഞാന്‍ പറഞ്ഞു.
