ചെറിയ ഒരു ഗ്രാമം. ആ ഗ്രാമത്തിലെ ശങ്കരേട്ടനും രാമേട്ടനും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു.. ഏകദേശം ഒരേ പ്രായം. എന്നുമുള്ള സായാഹ്ന നടത്തവും, ഗോപലേട്ടന്റെ കടയിലെ കാലി ചായയും, അങ്ങാടി മുക്കിലെ ആല്‍ത്തറ ഇരുത്തവും ഒന്നിച്ചു പങ്കിട്ടവര്‍.
അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ കുറവായിരുന്നു.. ഇന്ത്യ വിക്ഷേപിച്ച അവസാന റോക്കറ്റ് തുടങ്ങി, കവലയില്‍ പുതിയതൊട്ടിച്ച സിനിമ പോസ്റ്റര്‍ വരെ അവരുടെ ചര്‍ച്ചാ വിഷയമായിരുന്നു.
കാലത്തൊരു പത്തു മണിയോട് കൂടി രണ്ടുപേരും അടുത്തടുത്ത വീടുകളില്‍ നിന്ന് കവലയിലേക്കിറങ്ങും. ഒന്നിച്ചു പോയി ചായയും പപ്പടവടയും കഴിക്കും. രാമേട്ടന് കടുപ്പം കുറഞ്ഞു മധുരം കൂട്ടിയൊരു ചായയാണ് വേണ്ടതെങ്കില്‍, ശങ്കരേട്ടന് നല്ല കടുപ്പത്തില്‍ മധുരം കുറച്ച ചായയാണാവശ്യം. കാലങ്ങളായുള്ള സ്ഥിരം സന്ദര്‍ശകരായതിനാല്‍ ആളു മാറാതെ താത്പര്യത്തിനനുസരിച്ച് ചായ കൊണ്ടുവെക്കാന്‍ ചായക്കടക്കാരന്‍ ഗോപലേട്ടനറിയാം..
