അതിരു കാവല്‍

Readers Ink

അതിരു കാവല്‍


1

'എടാ, സന്ധ്യയ്ക്ക് മുമ്പ് വന്നു നീയാ പൂവനെ ഒന്ന് കൊന്നു തരണേ... മിറ്റത്ത് കളിച്ചോണ്ടിരുന്ന പിള്ളേരെ ഇന്നവന്‍ ഓടിച്ചിട്ട് കൊത്തി. കാര്യം നല്ല പൂവനൊക്കെയാരുന്നു... പറഞ്ഞിട്ട് എന്നാ കാര്യം, ഇനി വെച്ചോണ്ടിരിക്കാന്‍ പറ്റോ? മോന്‍ വിളിച്ചപ്പോ പറഞ്ഞു ഇന്ന് തന്നെ കൊന്നേക്കണന്ന്. അല്ലെങ്കിത്തന്നെ നമ്മള് കൊല്ലാതിരിക്കോ, നമുക്ക് നമ്മടെ കൊച്ചല്ലേ വലുത്? നാളെ ഇനി വിളിക്കുമ്പോ കൊന്നിട്ടില്ലെന്ന് പറഞ്ഞാ വെക്കേഷന്‍ തീരുന്നേനു മുന്നേ പിള്ളേരെ വന്നു കൊണ്ടോയാലോ അത് നമുക്ക് ഒരു വെഷമവല്ലേ.'

സുരേന്ദ്രന്‍ നാവു മേല്‍പ്പോട്ട് മടക്കി പല്ലുകൊണ്ട് ബലമായി കടിച്ചുപിടിച്ച് ചെത്തുകത്തി തേക്കുന്നതില്‍ ശ്രദ്ധയൂന്നി ''ഉം'' എന്ന് മൂളി.

രുഗ്മിണിയമ്മേടെ പ്രശ്‌നക്കാരായ ഗിനിക്കോഴികളെയും കാടക്കോഴികളെയും കരിങ്കോഴികളെയും ഇനം നോക്കാതെ കൊന്നു കൊടുത്തുകൊണ്ടിരിക്കുന്നത് സുരേന്ദ്രനാണ്. ഇന്നിതാ സുരേന്ദ്രന്‍, അവരുടെ ലക്ഷണം ഒത്തൊരു ഗിരിരാജന്‍ പൂവനെ കൊല്ലാന്‍ പോകുന്നു. സുരേന്ദ്രന്‍ കൊല്ലാത്ത രുശിണിയമ്മേടെ കോഴികള്‍ ചാകുന്നത് സുരേന്ദ്രന്റെ പട്ടി അര്‍ജുന്‍ പിടിച്ചാണ്. അര്‍ജുന് നാടന്‍ പിടക്കോഴിയിറച്ചിയാണ് ഇഷ്ടം. അര്‍ജുനെ പേടിച്ച് രുഗ്മിണിയമ്മ ഭര്‍ത്താവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്ന് ബംഗാളികളെ കൊണ്ട് ഇരുമ്പിന്റെ വലിയ നെറ്റ് വളയം പറഞ്ഞു ഉണ്ടാക്കിച്ചിട്ടുണ്ട്.


Related Articles