എന്താണെന്നറിയില്ല പതിവുപോലെ ഇന്ന് മഴയുടെ ശല്യം ഉണ്ടായില്ല. പ്രഭാതത്തില്‍ തന്നെ താഴേക്ക് പതിക്കേണ്ടിയിരുന്ന ആ ജലധാരകളെ സൂര്യന്‍ തന്റെ പ്രകാശം കൊണ്ട് കീഴ്‌പെടുത്തിയിരിക്കുന്നു.
'എങ്ങോട്ടാ രാവിലെ..?'
എന്ന നാട്ടുകാരുടെയും വഴിപോക്കരുടേയും ചോദ്യത്തിന് തൃപ്തികരമായ മറുപടി ഞാന്‍ നല്‍കിയില്ല. എന്റെ ലക്ഷ്യം വെഞ്ഞാറമൂട്, ഉള്ള ഒരു പഴയ ഭവനമാണ്. ഞാന്‍ ബസ്സില്‍ കയറി. കണ്ണൂരില്‍ നിന്ന് വെഞ്ഞാറമൂടേക്ക് വളരെ ദൂരം ഉള്ളതിനാല്‍ ഉറങ്ങുവാന്‍ തീരുമാനിച്ചു. ബസിന്റെ പിന്‍സീറ്റില്‍ ഓരം ചേര്‍ന്ന് ചാരിയിരുന്നു. പക്ഷേ, ഉറങ്ങാന്‍ കഴിഞ്ഞില്ല. ചിന്തകളുടെ ഭ്രമണപഥം എന്നെ വലയം വയ്ക്കുകയായിരുന്നു.
'എന്നെ കാണുമ്പോള്‍ അമ്മ ശോഭേ എന്ന് വിളിക്കുമോ? എന്റെ മുഖം അമ്മക്ക് ഓര്‍മ്മ ഉണ്ടാകുമോ? എന്നൊക്കെ..'
