''ബിസ്മില്ലാഹി റഹ്മാനി റഹീം
അല്‍ഹംദുലില്ലാഹി
റബ്ബില്‍ ആലമീന്‍
അറഹ്മാനി റഹീം''
ഹദാദ് ഉയരുമ്പോള്‍ പുറത്ത് മഴ കനത്തു പെയ്യുകയായിരുന്നു. വേളേപറമ്പത്ത് അന്ന് മൂന്ന് മരണങ്ങള്‍ നടന്നു. അതിലൊരാള്‍ കൈശുമ്മയാണ്, ഒന്ന് ഞാനും. ഇന്ന് ആ ഇശ്അ നിസ്‌ക്കരിച്ച പായയില്‍ തന്നെ അവര്‍ മറിഞ്ഞുവീണു മരിക്കുകയായിരുന്നു..
***** ***** *****
കൈശുമ്മ അപ്പോള്‍ ഉറക്കത്തിലായിരുന്നു. ആ പുലര്‍ച്ചെ നാലര സമയത്ത് പോലീസുകാര്‍ ആ വീടിന്റെ ജീര്‍ണിച്ച, പ്ലൈവുഡ് വാതില്‍ തള്ളിത്തുറക്കും വരെ അവര്‍ ഉറങ്ങുകയായിരുന്നു. സുബ്ഹി നിസ്‌ക്കാരത്തിനിനി ഇത്തിരി നേരം കൂടിയേ ബാക്കിയുള്ളൂ. അതുകൊണ്ടാവണം ഓടാമ്പലിട്ട വാതില്‍ മെല്ലെയൊന്ന് തള്ളുന്ന ഒച്ച കേട്ടപ്പോഴേക്ക് കൈശുമ്മയ്ക്ക് കാലിളകിയ കട്ടില്‍ ഞെരക്കത്തിലാക്കി എണീക്കേണ്ടി വന്നത്.
