അന്നംകുട്ടീടെ അടുക്കള വിചാരങ്ങള്‍

Readers Ink

അന്നംകുട്ടീടെ അടുക്കള വിചാരങ്ങള്‍


ജീവിതത്തില്‍ അടുക്കള തന്ന ആധിയും വ്യാധിയും വേറൊന്നും തന്നിട്ടില്ലെന്ന് അന്നമ്മച്ചേടത്തി. രോഗം വന്ന് തളര്‍ന്ന് ആശുപത്രിക്കിടക്കയിലാണ്. എങ്കിലും മനസ്സ് നിറയെ മക്കളും പേരക്കുട്ടികളും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നുണ്ടാകുമോ? എന്നോര്‍ത്ത് പരിതപിച്ചുകൊണ്ടിരുന്നു. ശരീരം കൈപ്പിടിയിലല്ല. അതിനാല്‍ കൂടെ നില്‍ക്കുന്ന ഭര്‍ത്താവിനോട് അത് ചോദിക്കാന്‍ ഭയപ്പെട്ടു. ചെക്കപ്പിനു വന്ന ഡോക്ടറോട് ചോദിച്ചു. 'എപ്പോഴാ എനിക്ക് വീട്ടില്‍ പോകാന്‍ പറ്റാ?'

'ഇന്നലെ അഡ്മിറ്റ് ആയതല്ല ഉള്ളൂ. സോഡിയം കുറഞ്ഞിട്ടാണ്. ഇപ്പോള്‍ ഓര്‍മ്മ വന്നതല്ലേയുള്ളൂ. കുറച്ച് കൂടെ ചെക്കപ്പും ടെസ്റ്റുകളും ചെയ്തിട്ടു പോകാം.''

അന്നംകുട്ടിയമ്മയ്ക്ക് പരിഭവം.

'അല്ലാ... ഇന്നലെ ചേടത്തി കറിയ്ക്ക്' മുളകില്ലാന്നോ... ഉപ്പില്ലാന്നോ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു... എന്താ മരുമകള്‍ ഉണ്ടാക്കുന്നതൊന്നും ശരിയാവുന്നില്ല?' ഡ്യൂട്ടി നേഴ്സ് ചിരിച്ചു കൊണ്ട് ചോദിച്ചു.


Related Articles