ത്യാഗം
'നമ്മുടെ സംഗമങ്ങള്‍ എന്നില്‍ മാത്രം അടയാളങ്ങള്‍ സൃഷ്ടിക്കുന്നതെന്താണ്?!'
മധു നുകര്‍ന്ന ലഹരിയില്‍ പൂമ്പാറ്റ ചോദിച്ചു., 'ദാ, നോക്ക്.. കാലുകളില്‍ പൂമ്പൊടി.. പിന്നെ നിന്റെ സുഗന്ധവും..'
മൃദുവായി പുഞ്ചിരിച്ചു കൊണ്ട് പൂവ് പറഞ്ഞു - 'ത്യാഗമാണ് എന്നും അടയാളങ്ങള്‍ സൃഷ്ടിക്കുന്നത്'
