അച്ഛന്‍ മാഷ്

Readers Ink

അച്ഛന്‍ മാഷ്


അച്ഛന് എവിടെ നിന്നാണാച്ചൂരല്‍ കിട്ടിയതെന്നറിയില്ല. പഴയ മേശയോ, അലമാരയോ തപ്പുന്നതിനിടയിലെപ്പോഴോ അത് കൈയ്യില്‍ വന്ന് പെട്ടതാവണം.

അത് കണ്ണില്‍പെട്ടപ്പോള്‍, എന്റെ കൈ വെള്ളയില്‍ നിന്ന്, ഒരു ചുവന്ന നീണ്ടവര ഇറങ്ങിവരികയും, ബാല്യനിലവിളിയുടെ പതുങ്ങലും, പിതുങ്ങലുമായി ഒരു മിന്നല്‍പിണര്‍, ഞെട്ടിപ്പിടഞ്ഞുണര്‍ന്ന് ഓര്‍മ്മകളുടെ ഇരുളറകളിലെവിടെയോ നഷ്ടമാവുകയും ചെയ്തു.

'ബിജുവേ, ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. നിങ്ങളെല്ലാം പോയിക്കഴിഞ്ഞാല്‍ രാഘവന്‍ മാഷ്, ചൂരലുമായി പറമ്പിലേക്കിറങ്ങും. മരങ്ങളോടും, കിളികളോടും എന്തെല്ലാമോ സംസാരിക്കുന്നത് കേള്‍ക്കാം! കുറേ കിളികള്‍ വന്ന് മാഷ്‌ക്ക് ചുറ്റുമിരിക്കും. അവയ്ക്ക് അരിയോ, ചായ പലഹാരങ്ങളോ ഇട്ട് കൊടുക്കും.. പലപ്പോഴും മാഷ് കഴിക്കില്ല.. മാഷ് കഥയും, കവിതയുമൊക്കെ ഉറക്കെ ചൊല്ലുന്നതും പറയുന്നതും കേള്‍ക്കാം'

വീട്, അടിച്ചുവാരി തുടയ്ക്കുന്നതിനിടയില്‍ തങ്കേടത്തി, ഒരു രഹസ്യം പോലെ പറഞ്ഞു.


Related Articles