മഴയുള്ളൊരു രാത്രിയാണവള്‍ എന്നിലേക്കു വന്നത്. തുറന്നിട്ട ജാലകത്തിലൂടെ മഴപ്പിശറുകള്‍ ഞാനെഴുതി കൊണ്ടിരുന്ന കടലാസ്സുകള്‍ നനച്ചു. മാഞ്ഞു പോകുന്ന അക്ഷരങ്ങളെ ഞാന്‍, വൃഥാ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
കുപ്പിവളകള്‍ കിലുങ്ങുന്നപോലെ അവള്‍ ചിരിച്ചു.
'ഞാന്‍ മായ്ച്ചതാണ്.', അശരീരിയായവള്‍ മൊഴിഞ്ഞു.
രാത്രിയിരുട്ടിനെ ചൂഴ്ന്നു വരുന്ന കാറ്റില്‍ ജാലകപ്പാളികള്‍ കൊട്ടിയടയ്ക്കപ്പെട്ടു. മേശപ്പുറത്തിരുന്നന്ന വിളക്കിന്റെ തിരിനാളവും കാറ്റില്‍ നൃത്തം ചവുട്ടി.
