WHO ARE YOU…!
കരിവെരുങ്ങിന്റെ വേര് അറുത്ത് വെളുത്ത മടത്തുണിയില്‍ പൊതിഞ്ഞു മൂക്കിലും മുലയിലും പട്ട കെട്ടി ഒറ്റ കിടപ്പായിരുന്നു. എല്ലാം സഹിക്കാനുള്ള ത്രാണിയുണ്ട്. വേദനയും നീറ്റലും പൊകച്ചിലുമെല്ലാം.. പ്രേമിക്കുന്നോര്‍ക്ക് മുറിവല്ല. മുറിവിന്റെ കാരണമാ വേദന....!
ശൂര്‍പ്പണക.. മുറം പോലെ നഖമുള്ളവള്‍.
യുദ്ധമല്ലായിരുന്നു. നിനക്കാത്ത നേരത്ത് ചതിയിലൂടെയുള്ള ആക്രമണമായിരുന്നു. കൂട്ടത്തിലുള്ള ആണുങ്ങള്‍ ജീവനും കൊണ്ട് കാട് കയറി. മറ്റുചിലരെ തലയറുത്തു പൊന്തയിലിട്ട് കത്തിച്ചു. എല്ലാം സഹിച്ചത് അയാളെ സ്‌നേഹിക്കുന്നതു കൊണ്ടാണ്. മൂക്കരിഞ്ഞാലും മുലയറുത്താലും ഈ ശൂര്‍പ്പണകയുടെ ഉദരത്തില്‍ പെടക്കുന്ന തുടിപ്പിന് കാരണം അയാള്‍ തന്നെയാണ്.
