നിന്നെയും കാത്ത്

Readers Ink

നിന്നെയും കാത്ത്


പൂവിന്റെ
കാനനത്തില്‍
നീന്തുന്ന
ശലഭമേ

കിളിയുടെ
ആകാശത്ത്
മഴ മേഘങ്ങളുണ്ടോ

പ്രണയത്തിന്റെ
ആര്‍ദ്രജലം
ജീവിതത്തിന്റെ
വേനലില്‍
വീഴുമ്പോള്‍

കുളിരേകി
ഞാന്‍ തളിര്‍ക്കും
വരണ്ട മേനിയില്‍
സ്‌നേഹചൂട് പുതച്ച്
വിശപ്പ് ആറ്റും
ഭൂമി നിറയെ
ചില്ലകള്‍ നീട്ടും


Related Articles