പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ

Readers Ink

പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ


രംഗം കൽക്കത്തയിലെ ഒരു പുസ്തകചർച്ചാവേദി. ആദ്യനോവലായ 'ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' പ്രസിദ്ധീകരിച്ചിട്ട് കഷ്ടിച്ച് ഒരാഴ്ച ആകുന്നതേയുള്ളൂ. നോവൽ ചർച്ചയ്ക്കിടെ സദസ്യരിൽനിന്ന് ഒരാൾ എഴുന്നേറ്റുനിന്ന് എന്നോട് ചോദിച്ചു:

''ഏതെങ്കിലുമൊരു എഴുത്തുകാരൻ എന്നെങ്കിലും തന്റെ മാസ്റ്റർപീസ്, മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയിൽ ഇതുപോലെ രചിച്ചിട്ടുണ്ടാകുമോ?''

കടുപ്പിച്ച സ്വരത്തിൽ ശത്രുതാഭാവത്തോടെയാണ് ചോദ്യം. ഞാനോർത്തു: ഒരു മാസ്റ്റർപീസ് എഴുതിയെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടില്ലല്ലോ. പോരാത്തതിന് ഞാൻ ഒരു എഴുത്തു'കാരനും' അല്ലല്ലോ.

ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരാൾ ഇംഗ്ലിഷിൽ എഴുതി ആവശ്യത്തിലേറെ പ്രശസ്തി പിടിച്ചുപറ്റുന്നതിലുള്ള അമർഷം മുഴുവനുമുണ്ടായിരുന്നു ചോദ്യകർത്താവിന്റെ വാക്കുകളിൽ.


Related Articles