ഒരുപക്ഷേ, തർജമയുടെ എവറസ്റ്റ് കൊടുമുടിയാണ് മാർകേസിന്റെ 'കുലപതിയുടെ ശരത്കാലം' എന്ന് പറയാം. ഈ കൊടുമുടി കേറാൻ ധൈര്യപ്പെട്ട പ്രിയ സുഹൃത്ത് ഷിലോയെ എങ്ങനെ അഭിനന്ദിക്കാതിരിക്കും?
ഷിലോ ഏറെക്കാലമായി മാധ്യമ രംഗത്തുണ്ട്. ദൂരദർശനിൽ എന്റെയൊപ്പം വളരെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. എന്നാൽ മലയാള തർജ്ജമ രംഗത്തേക്ക് ഈയടുത്ത കാലത്താണ് ചുവട് വെച്ചത്. അതും തുടങ്ങിയത് ഇതേവരെ ആരും തൊടാൻ ധൈര്യപ്പെടാതിരുന്ന മാർകേസിന്റെ 'The കുലപതിയുടെ ശരത്കാലം എന്ന പുസ്തകത്തിൽ നിന്ന്. ഈ രംഗത്ത് താരതമ്യേന തുടക്കക്കാരിയായ ഷിലോയെ ഇത്തരം ഒരു വർക്ക് ഏൽപ്പിക്കാൻ ഡി സിയെ പ്രേരിപ്പിച്ചത് എന്താവും?
പരിഷത്തിന് വേണ്ടി ഒരു പുസ്തകത്തിന്റെ വിവർത്തനം ഷിലോയെ ഏൽപ്പിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ അതൊരു ഗംഭീര തർജ്ജമയായിരുന്നു. എന്നാൽ ആ വർക്ക് തനിക്ക് വലിയ പ്രചോദനമായി എന്ന് ഷിലോ പറയുന്നു.
