കാലൊടിഞ്ഞതങ്ങനെ
കുതിര പോയതങ്ങനെ
കാറുകൊണ്ടും
വെയിലേറ്റു നിറം മങ്ങിയും
ചന്തക്കൊരു മൂലയിൽ
ആസന്നനിലയിൽ
ഊഴവും കാത്ത്
കുടക്കാരന് മുന്നിൽ.
കുനിഞ്ഞിരുന്നു
തുന്നിക്കൂട്ടിയോരോ കുടയും
വെയിൽ വീഴാതെ
മഴ ചോരാതെ
തകൃതിയിൽ നന്നാക്കിയെടുത്തോരോ രൂപവും.
മേഘം കറുത്ത്
മഴ പാകി
ചന്ത നനഞ്ഞുകുതിരീടുകിലും
ആകെയുണ്ടായിരുന്നൊരു മുണ്ടിൽ
നനവിൻ ഭൂപടങ്ങൾ വിരിയുകിലും
ഏഴഴകിൽ വിടരാൻ
ചുറ്റും കുടകൾ കൊതിക്കുകിലും
കുടക്കാരനുണ്ടോ
മഴ നനയുവതല്ലാതൊരു മാർഗം?
