(സംഗീതജ്ഞന് ശ്രീ വടകര കൃഷ്ണദാസിന്)
പാട്ടെന്നാല് കേള്ക്കാ_
മെത്രയാകിലും ബാല്യകാല-
നടപ്പിലിരിപ്പിലും ശയ്യയി-
ലുറക്കിലും.
പാട്ടുപഠിപ്പിക്കുമൊരാളെ-
യാദ്യമായ്ക്കണ്കെ
പാട്ടെല്ലാമുയിര്പ്പത്
സ്വരസാധകമെന്നായ്
സരിഗയെന്നേ കേള്പ്പ-
താ കണ്ഠമുയിര്പ്പതില്
സനിധപയെന്നതായ്
ചലിക്കും വിരൽത്തുമ്പിൽ
