കോയമ്മത്തങ്ങള്‍

Readers Ink

കോയമ്മത്തങ്ങള്‍


1

''ആ കൂത്തിച്ചീന കൈമ്മ കിട്ടിയാ ഓളെ നാഭിക്ക് നോക്കി ഞാന്‍ ചവിട്ടും സാറേ!'' സബീനയെ ഇത്രക്ക് കലിപ്പില്‍ ഇത് വരെ കണ്ടിട്ടില്ല. പ്രതാപന്‍ സാറ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ സബീനയെ തുറിച്ച് നോക്കി ഒന്നടങ്ങ് എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

തുടയോളം ചുരുട്ടിക്കയറ്റി വെച്ച കാക്കിപ്പാന്റിട്ട മുട്ടറ്റം വരെ കറുത്ത ചളി പറ്റിപ്പിടിച്ച കാലുമായി മനോജ് പ്രതാപന്‍ സാറിന് മുന്നില്‍ വന്നു നിന്നു.

''വലത്തെ കാല് മിസ്സിംഗ് തന്നെയാന്ന് സാറേ. ഇനി തെരയാന്‍ ബാക്കി ഒര് സ്ഥലോം ഇല്ല. കണ്ടലിന്റെ ഉള്ളറ്റം വരെ നമ്മള് കേറി നോക്കി. ചിലപ്പോ നായ്ക്കള്...'' അയാള്‍ മുഴുമിപ്പിച്ചില്ല.


Related Articles