കോലുമിഠായി  

Readers Ink

കോലുമിഠായി  


പാത്രങ്ങൾ ചിതറുന്ന ശബ്ദം കേട്ടിട്ടാണോയെന്നറിയില്ല, അന്ന് പതിവിലും നേരത്തെ സൂര്യന്റെ മുഖം ചുവന്നു തുടുത്തിരുന്നു.

ലീലാവതി തന്റെ നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പ് സാരി തലപ്പുകൊണ്ട് തുടച്ചു. തട്ടിക്കൂട്ടിയ പലഹാരപാത്രങ്ങൾ മക്കളുടെ മുന്നിലേക്ക് നിരത്തിവച്ചു. നെടുവീർപ്പോടെ കുട്ടികളെ നോക്കി. മൂന്നുപേരും വലുതായിരിക്കുന്നു. ഇളയവന്റെ കുട്ടിത്തം മാറാത്ത കണ്ണുകളിൽ അമ്മയോടുള്ള സ്നേഹം അവൾ കണ്ടു. ഒരു മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കത അവന്റെ മുഖത്ത് തുടുത്തുനിന്നു.

അവധി ദിവസത്തിന്റെ ആലസ്യത്തിൽ അവർ മൂന്നുപേരും വളരെ പതുക്കെയാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. അപ്പോഴാണ് അപ്പുറത്തെ പറമ്പിൽ തേങ്ങ വീഴുന്ന ശബ്ദം കേട്ടത്. തിടുക്കപ്പെട്ട് തേങ്ങയെ തേടി നടന്ന അവളുടെ സാരി ഒരു കമ്പിൽ കൊളുത്തി കുറച്ച് കീറിപ്പോയി "നാശം", അവൾ പുലമ്പി. കീറിപ്പോയ സാരിയുടെ വിടവിലൂടെ അവൾ ആകാശത്തേക്ക് നോക്കി. ചിതറി പോയ വർണ്ണങ്ങളിൽ നിസ്സംഗതയുടെ ചാരനിറം പടർന്നിരിക്കുന്നു. "എടീ ഇവിടെ വന്നേ" അവൾ ഞെട്ടി "ഓ ദാസ് വിളിക്കുന്നുണ്ട്''. അവൾ പതുക്കെ അങ്ങോട്ട് ചെന്നു.


Related Articles