കടല്‍ത്തൊട്ടില്‍

Readers Ink

കടല്‍ത്തൊട്ടില്‍


ലഗൂണിനടുത്തേക്കുള്ള ഭീമാകാരനായ വെളുമ്പൻ തിമിംഗലത്തിന്റെ ഗാംഭീര്യത്തോടെയുള്ള വരവ്‌-പോക്ക് ദ്വീപ് നിവാസികളുടെ കാതുകളിൽനിന്ന് കാതുകളിലേക്ക്  ഉപ്പുകാറ്റിന്റെ വേഗത്തിൽ പാഞ്ഞെത്തിയെങ്കിലും ആ വാർത്ത കരയിലെത്തിച്ച അലി തന്റെ ജീവൻ പോവാതെ തിരിച്ചെത്താൻ കഴിഞ്ഞതിൽ പടച്ചവനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയായിരുന്നു..

തിമിംഗലങ്ങൾ പൊതുവെ അക്രമകാരികളല്ലെങ്കിലും വെളുത്ത തിമിംഗലങ്ങളെ ദ്വീപുകാർക്ക് ഭയമായിരുന്നു. വെളുമ്പൻ തിമിംഗലങ്ങൾ അശുഭലക്ഷണമാണെന്നു ദ്വീപിലെ തലമുതിർന്ന ആളുകൾ മുതൽ ബുദ്ധിയുറച്ച കുഞ്ഞുങ്ങൾ വരെ ഉറച്ചു വിശ്വസിച്ചുപോന്നു. പോരാത്തതിന് ഇത്തരം ജീവികൾക്ക് കടലിലെ പ്രക്ഷുബ്ധമായ മാറ്റങ്ങളെ വേഗത്തിൽ തിരിച്ചറിയാനാവുമെന്നതും ഈ വിശ്വാസങ്ങളുടെ ആക്കംകൂട്ടി.

അതിനു കാരണമായി അവർ നിരത്തുന്നതാവട്ടെ, പണ്ടെങ്ങോ ദ്വീപിനെ വിഴുങ്ങാൻപോന്ന തരത്തിൽ കടൽതാണ്ഡവമാടിയെത്തിയ ഒരു സുനാമിക്കഥയാണ്.

ആ സുനാമിത്തിരകൾ തീരത്തെത്തിയ ദിവസത്തിന് തലേന്ന് ചൂര പിടിക്കാൻപോയ ബോട്ടുകാർ തിരികെ കരയിലേക്ക് മടങ്ങാൻനേരം ബോട്ടിനു മുന്നിലായി തീരത്തേക്ക് വേഗത്തിൽ നീന്തിക്കൊണ്ടിരുന്ന രണ്ടു ഭീമൻ തിമിംഗലങ്ങളെ കണ്ടെത്തി.


Related Articles