ജൂൺ 21

ഫോണിലെ അലറാം അടിച്ചു പതിവ് പോലെ അത് ഓഫ് ചെയ്തു, ഫോണുമായി കുറച്ച് നേരം കൂടി കട്ടിലിൽ കിടന്നു. കട്ടിലിൽ നിന്നെഴുന്നേറ്റപ്പോൾ പതിവിലും ക്ഷീണം തോന്നി. ഫോൺ കുത്തിയിട്ട്, പതിയെ പതിയെ അടുക്കളയിലേക്ക് നടന്നു. ടാപ്പ് തുറന്നു കൃത്യം ഒരു കപ്പ് വെള്ളം എടുത്ത്, സ്റ്റൗവിലിരുന്ന പാനിലേക്ക് ഒഴിച്ച് ഗ്യാസ് കത്തിച്ചു. മുഖം കഴുകനായി നടന്നപ്പോഴാണ് പണിയിൽ മുഴുകി നിന്ന അമ്മ വിളിക്കുന്നുത്.

"എടാ..ആ ക്ലോക്ക് ചത്ത്,, എടുത്തു ഒരു കൊട്ട് കൊടുത്തു നോക്കിക്കേ ഓടുവോന്ന്…"

"ഓ..കട്ടൻ കുടിച്ചിട്ട് നോക്കാന്നേ"

"എനിക്ക് എത്തുന്നിടത്ത് വെല്ലോം ആരുന്നേൽ ഞാൻ ചെയ്തേനെ… നിന്നെ ഒന്നും ആശ്രയിക്കില്ല.."


Related Articles