ഓർമ്മ വന്നപ്പോൾ മുതൽ
ഈ ചുമരിൽ
പറ്റിപ്പിടിച്ചിരിപ്പാണ്.
മുകളിലൊരു പല്ലി
എന്നെ നോക്കി
ഇളിച്ചിരിക്കുന്നു.
ഇനിയും മുകളിലോട്ട് പോയാൽ
ഒരു പക്ഷേ,
അവനെന്നെ
ഇരയാക്കുമായിരിക്കും.
അവനിങ്ങോട്ടും വരാം.
ഏതായാലും മരണം ഉറപ്പ്.
ഞാനിപ്പോൾ താഴെ വീഴും
അതിനാൽ
ഇവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കാം
ഈ ചുമരിന്റെ ഭാരവും താങ്ങി.
Summary: Irabharam, poem by Kanulal Shanmughan
