മൂന്നാം ലോകത്തേക്കൊരു കിളിവാതിൽ

Readers Ink

മൂന്നാം ലോകത്തേക്കൊരു കിളിവാതിൽ


ചിലർ ജീവിക്കുന്നത് ജീവിക്കുന്നവരുടെയും മരിച്ചവരുടെയുമല്ലാത്ത മൂന്നാം ലോകത്താണ്

"എന്റെ കഥ'യെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു ""ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.'' അതൊരു അഭിനന്ദനമായി കണക്കിലെടുത്തുകൊണ്ട് ലോകത്തിലേക്കുംവെച്ച് ഏറ്റവും ചെറിയ ആത്മകഥയായ "എന്റെ കഥ'യിലേക്കു കടക്കട്ടെ. നാല്പതുതികഞ്ഞ ഒരാൾ ആത്മകഥ എഴുതാൻ പാടില്ല. കാരണം ആത്മകഥ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അനവധി വാല്യങ്ങൾ അതിനുവേണ്ടി വന്നേക്കും. അതു വായനക്കാരനും ബുദ്ധിമുട്ടുണ്ടാക്കും. ഏതു ആത്മകഥയാണ് താൻ വായിച്ചതെന്ന ചിന്താക്കുഴപ്പം ബാക്കി നില്ക്കും. അതിനാൽ ആത്മകഥയെഴുതുന്നവർ മിനിമം അതിനുള്ള യോഗ്യത നേടിയിരിക്കണം. കാലക്രമമമനുസരിച്ച് ചുരുങ്ങിയത് പ്രായം 60 കടന്നിരിക്കണം.

പക്ഷേ, ഇവിടെ മരണത്തെ അഭിമുഖീകരിക്കുന്ന മാധവിക്കുട്ടി നാല്പതുതികയും മുന്നെ ഒരു ആത്മകഥ എഴുതാനിരിക്കുന്നു. നാളെ താൻ മരിച്ചുപോയേക്കും എന്ന കലശലായ തോന്നലിൽനിന്നാണ് ലൈംഗികതയുടെ ലാവണ്യപൂർവ്വമായ കൗശലപ്രയോഗങ്ങളിലൂടെ അപൂർവ്വസുന്ദരമായ ഈ കൊച്ചുകൃതി പിറവി കൊള്ളുന്നത്.


Related Articles