ഇടം

“ആമിനാന്റെ റിസൾട്ട്‌ കാണിക്കാൻ നീ കൂടെ വായോ ഡോക്ടറുടെ അടുത്തേക്ക്…”

രാവിലെ ചായ കുടിച്ച പാത്രങ്ങൾ കഴുകി വച്ചിട്ട് തെങ്ങിൻ ചോട്ടിലിരുന്ന്  ഉച്ചക്കലേക്കുള്ള കൊഴുവയുടെ വാലും തലയും നുള്ളി മാറ്റികൊണ്ടിരിക്കുമ്പോഴാണ് കെട്ട്യോൻ അടുക്കള വരാന്തയിൽ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്. കേട്ടത് എന്താണെന്നുറപ്പിക്കാനെന്നവണ്ണം വാല് നുള്ളിയ കൊഴുവ ഒരെണ്ണം കയ്യിൽ പിടിച്ച് തലയല്പം ചെരിച്ച് ഞാൻ അദ്ദേഹത്തെ നോക്കി.

''വരുന്നുണ്ടേൽ വേഗം വേണം, താളം തുള്ളി നിന്നാൽ ഞാനങ്ങു പോകും…”

പാതി നന്നാക്കിയ മീനുള്ള ചട്ടി ഞാൻ അടുക്കള കോലായിലേക്ക് വെച്ചിട്ട്  ടാപ്പിൻചുവട്ടിൽ കയ്യൊന്ന് നനച്ച് നൈറ്റിക്കിരുവശവും തുടച്ച് ധൃതിയിൽ അകത്തേക്ക് കയറി.


Related Articles