ചില പുസ്തകങ്ങൾ വായിച്ചു തീരുമ്പോൾ കഥ അവസാനിക്കും. ചിലത് അവസാന പേജ് മറിച്ചിട്ടും മനസ്സിൽ തുടരുന്നു. ബെന്യാമിൻ രചിച്ച മഞ്ഞവെയിൽ മരണങ്ങൾ അത്തരത്തിലൊരു അനുഭവമാണ് വായനക്കാർക്ക് നൽകുന്നത്. ആദ്യത്തെ കുറച്ച് അധ്യായങ്ങൾ വായിക്കുമ്പോൾ ഇത് ഒരു സാധാരണ നോവലാണെന്ന് തോന്നാമെങ്കിലും ഓരോ അധ്യായം പിന്നിടുമ്പോഴും ചരിത്രവും കുടുംബരഹസ്യങ്ങളും ഭൂമിശാസ്ത്രവും മനുഷ്യരുടെ അധികാരമോഹമെല്ലാം ചേർന്ന് കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു. ഡീഗോ ഗാർഷ്യ എന്ന ദ്വീപിനെ ജീവസ്സോടെ വായനക്കാരിലേക്ക് എത്തിക്കാൻ എഴുത്തുകാരന് സാധിച്ചു. ഒരു രഹസ്യത്തിന് പിന്നാലെ സഞ്ചരിക്കുന്നതിനൊപ്പം ചിന്തിക്കാനും നിർബന്ധിതനാക്കുമെന്നതാണ് ബെന്യാമിന്റെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കഥയ്ക്കുള്ളിലെ ഓരോ കഥാപാത്രത്തിനും മറ്റൊരു മുഖമുണ്ടെന്ന തോന്നൽ ഈ പുസ്തകം സൃഷ്ടിക്കുന്നു. വായനക്കുശേഷം കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് വീണ്ടും ആലോചിക്കാൻ കഥ നമ്മളെ പ്രേരിപ്പിക്കുന്നു. ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, വ്യത്യസ്തമായ കഥപറച്ചിൽ ആസ്വദിക്കുന്നവരും തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് മഞ്ഞവെയിൽ മരണങ്ങൾ. വായന കഴിഞ്ഞിട്ടും മനസ്സിൽ ഒരു മഞ്ഞവെയിൽ പോലെ അതിന്റെ നിഴൽ ബാക്കി നിൽക്കും. അതാണ് ഈ നോവലിന്റെ ഏറ്റവും വലിയ വിജയം.
