ഒരു യുദ്ധകാലത്ത്

Readers Ink

ഒരു യുദ്ധകാലത്ത്


നക്ഷത്രങ്ങൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അവ താഴേക്ക് പെയ്യാൻ തുടങ്ങി. ഞാനത് പറയാൻ കുന്നിറങ്ങി അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അമ്മയെ ഒരിടത്തും കണ്ടില്ല.

ശ്വാസംമുട്ടിയപ്പോൾ ഞാൻ പൂക്കളുടെ ഗന്ധത്തെക്കുറിച്ച് ഓർമ്മിച്ചു. പൂന്തോട്ടത്തിൽ ചെന്നുനിന്നു. പക്ഷേ പൂക്കൾക്ക് ചാരത്തിന്റെ ഗന്ധമായിരുന്നു.

ദൂരെയൊരു പുഴയൊഴുകുന്ന ശബ്ദം കേട്ടു. വെള്ളം കുടിക്കാൻ കാടിറങ്ങി പുഴയോരത്തേയ്ക്ക് ചെന്നു. പക്ഷേ അവിടെ പുഴയ്ക്ക് പകരം നെടുങ്കനൊരു മുറിവ് മാത്രം ചോരയൊഴുക്കിക്കൊണ്ടിരുന്നു.

ചുവരുകൾ മാത്രമുള്ള പള്ളിക്കൂടത്തിലേയ്ക്ക് കൂട്ടുകാരെ തിരഞ്ഞു ഞാൻ പോയി. പക്ഷേ അവിടെ കീറിപ്പറിഞ്ഞൊരു കാൽപന്ത് മാത്രം തനിയെ ഉരുണ്ടുരുണ്ട് പൊയ്ക്കൊണ്ടിരുന്നു.


Related Articles