ഘടികാരം നിലയ്ക്കുന്നു…

Readers Ink

ഘടികാരം നിലയ്ക്കുന്നു…


പുരാതനമായ വർത്തമാനങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു. കാലത്തെ ഇനിയും എങ്ങിനെയാണ് ഈ ജൈവീക തൃഷ്ണയിലേക്കു സന്നിവേശിപ്പിക്കുക എന്നതാണ് പ്രശ്നം. എനിക്കറിയാം അത് അസാധ്യമാണെന്ന്!. പക്ഷെ അങ്ങിനെ ഒന്ന് സാധ്യമാക്കിയില്ലെങ്കിൽ ഞാൻ ഇല്ല. ഞാനിങ്ങനെ….. ഒരു നിലവിളി തൊണ്ടയിലേക്ക് പതച്ചു കയറി. ആ ശബ്‌ദത്തിന് ജീവനേകാൻ പോലുമാകാതെ ഏതോ അനാഥമായ ഗാന്ധത്തിന്റെ തടവിൽ ജനലിലൂടെ കടന്ന് വരുന്ന വെളിച്ചത്തെ അറിഞ്ഞ് അങ്ങിനെ കിടന്നു. അപ്പോൾ വാതിൽ ഒന്ന് ഞെരങ്ങി. അതെ ആരോ വരുന്നു.

“ഇപ്പോൾ എങ്ങനെയാ?” അപരിചിതമായൊരു ശബ്ദമായിരുന്നത്.

“ഓ പറയത്തക്ക മാറ്റമൊന്നും ഇല്ല.” അത് തിരിച്ചറിയാം, നാരായണന്റെ ശബ്ദമാണ്.

“ഇപ്പോൾ കുറച്ച് വർഷം ആയില്ലേ ഈ കിടത്തം തുടങ്ങീട്ട്” ശബ്ദം ചോദിച്ചു. 


Related Articles