യൂത്തനേഷ്യ

Readers Ink

യൂത്തനേഷ്യ


ങ്ങിയ മഞ്ഞവെളിച്ചം മാത്രമുള്ള അവന്റെ മുറിയിൽ ജനലിനെ പുതപ്പിച്ച വെളുത്ത കർട്ടൻ പതിയെ അനങ്ങുന്നുണ്ടായിരുന്നു. എന്നത്തേയും പോലെ ഓക്സിജൻ കോൺസൻട്രേറ്ററിന്റെ മൃദുവായ ശബ്ദം അവന്റെ ശ്വാസത്തോടൊപ്പം ചേർന്ന് ഒരു മൃദുതാളം ഉണ്ടാക്കി. അവന്റെ കഴുത്തിൽ ഘടിപ്പിച്ച ട്രാക്കിയോസ്റ്റമി ട്യൂബ് വെന്റിലേറ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അഡ്ജസ്റ്റബിൾ ബെഡ്ഡിൽ നിസ്സംഗനായി, നിർവികാരനായി കിടക്കുന്ന അവന്റെ കൈയിൽ തറച്ചു വെച്ചിരുന്ന ഐ വി ലൈൻ മാറ്റാനായി  ശുഷ്കിച്ച ആ കൈ വലതുകൈകൊണ്ട് എടുത്ത് ഞാൻ എന്റെ ഇടതുകൈയിലേക്ക് വെച്ചു. ഉണ്ണിയുടെ ആത്മചൈതന്യം ഈ മുന്നയിൽ ഒഴുകുന്നുണ്ടാകുമോ? 

വർഷങ്ങൾക്കുമുമ്പ് കൊറ്റൻ കുളത്തിൽ പൊങ്ങിയ ഉണ്ണിയുടെ മൃതദേഹം മറവിയുടെ അടരുകൾ തട്ടിമാറ്റി അപ്പോഴേക്കും ഉയർന്നു വന്നിരുന്നു. എന്തിനാണ് ഞാൻ ഇപ്പോൾ ഉണ്ണിയെ ഓർത്തത്? മറക്കാൻ ശ്രമിച്ച ഓർമ്മകൾകൊണ്ടാണ് നാടും വീടും ഉപേക്ഷിച്ച് ഞാൻ കൽക്കട്ട എന്ന ഈ മഹാനഗരത്തിലേക്ക് ട്രെയിൻ കയറിയത്. അന്ന് രാത്രി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ലക്ഷ്യമില്ലാതെ അലയുമ്പോൾ ടിക്കറ്റ് പോലും എടുക്കാതെ ശൂന്യമായ കൈയും മനസ്സുമായി മുന്നിൽ കണ്ട ട്രെയിനിൽ ചാടികയറി ഒഴിഞ്ഞുകിടന്ന ഒരു ബർത്തിൽ ചിന്തകൾക്ക് ഇടം കൊടുക്കാതെ ചുരുണ്ടുകൂടി. 

നീണ്ട മയക്കത്തിനൊടുവിൽ കണ്ണ് തുറന്നത് കൽക്കട്ടയിൽ എത്തിയപ്പോഴാണ്. അവിടെ നിന്നും പരിചയപ്പെട്ട ദാമോദർ സിൻഹയാണ് നഴ്സിംഗ് പഠിച്ച എന്നോട് ഹോം നേഴ്സുകളെ വിതരണം ചെയ്യുന്ന ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്യാൻ പറഞ്ഞതും അതിലൂടെ ഒരാഴ്ചക്കകം ഞാൻ മുന്നയുടെ അടുത്തേക്ക് എത്തിയതും. ഉണ്ണിയുടെ ഓർമ്മകൾ ആര്യൻ ശർമ്മ എന്ന ഇരുപത്തെട്ട് വയസ്സുകാരനായ മുന്നയിലൂടെ പുനർജനിച്ചു. അന്ന് അവന്റെ കൈകളിൽ മരണത്തിന്റെ തണുത്ത മേലങ്കി ഉണ്ടായിരുന്നു. ഇന്ന് മുന്നയിലും അതേ തണുപ്പ്...


Related Articles