ഏകം

Readers Ink

ഏകം


സമയം ഏതാണ്ട് അഞ്ചുമണി കഴിഞ്ഞു കാണും. കിടക്കുമ്പോൾ ഇടാതെയിരുന്ന ഷഡിയും വലിച്ചു കയറ്റി ഒരു കോട്ടുവായും ഇട്ട് കൊണ്ടായിരുന്നു ഉമ്മറക്കോലായിലേക്ക് എസ്തപ്പാന്റെ വരവ്. വായിൽ നിറച്ചു വെച്ച തുപ്പൽ മുറ്റത്തേക്ക് ആഞ്ഞു തുപ്പി തൊട്ടടുത്തായുള്ള ഉമിക്കരി പത്രത്തിൽ നിന്നും ലേശം കരിയെടുത്ത് പല്ല് തേക്കുകയാണ് എസ്തപ്പാൻ. കടലിൽ നിന്നും തിരമാല ഭിത്തിയിൽ തട്ടി പൊന്തുന്നത് നോക്കി കൊണ്ടയാൾ പറഞ്ഞു "ഇന്ന് ആള് ഇത്തിരി ദേഷ്യത്തിൽ ആണല്ലോ". തൊട്ടടുത്തുള്ള കോഴിക്കൂട്ടിൽ നിന്നും കൂവൽ ഉയരുന്നുണ്ട്... "നിക്കിനെടാ തുറന്ന് വിടാം കുറച്ചൂടെയൊന്ന് വെളുത്തോട്ടെ, ഒരുത്തി ചത്തപോലെ കിടന്ന് ഉറങ്ങുന്നുണ്ട് അവളൊന്നു എഴുന്നേറ്റോട്ടെ"എസ്തപ്പാൻ കോഴികളോടായി പറഞ്ഞു. പല്ല് തേച്ചു ചൂലിൽ നിന്നുമൊരു ഈർക്കിൽ വലിച്ച് അതുകൊണ്ട് നാവും വടിച്ചു ബക്കറ്റിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി. തോർത്ത്‌ കൊണ്ട് മുഖം തുടച്ചു ആ തോർത്ത്‌ എടുത്ത് തോളിലേക്കിട്ട് വാതിലും അടച്ചു പുറത്തേക്കിറങ്ങി.  അഴയിൽ തൂക്കിയിട്ട വലയുമെടുത്തയാൾ കടപ്പുറത്തേക്ക് പോയി.

സൂര്യൻ ഉദിച്ചിരുന്നില്ല. നേരെ ബഷീർക്കന്റെ കടയിൽ കയറി. അവിടെ രാവിലെ വഞ്ചിയിൽ പോവാനുള്ള ആളുകളിരുന്ന് ചായ കുടിക്കുന്നുണ്ട്. ഒരു കട്ടൻ പറഞ്ഞ് അതും കുടിച്ചു, ബീഡിയെടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചുകൊണ്ടയാൾ കടലിലേക്ക് ഇറങ്ങി.

"കൂയ്"


Related Articles