ചൂട്‌

Readers Ink

ചൂട്‌


രണ്ടാമത്തെ ദിവസമാണിങ്ങനെ മര്യാദക്കൊന്നും കഴിക്കാതെ, ഒന്നുറങ്ങാതെ അലയുന്നത്. കൃത്യമായിപ്പറഞ്ഞാൽ ഇന്നലെ രാവിലെ ഒൻപതേ പന്ത്രണ്ടിനു രാഹുലിന്റെ ഫോണിലേക്ക്‌ ഞാൻ വിളിച്ചത്‌ മുതൽ. ഇനിയെത്ര നേരം ഇങ്ങനെ അലയേണ്ടി വരുമെന്നറിയില്ല. കൃത്യമായ ഉത്തരങ്ങളില്ലാത്ത എത്രയെത്ര ചോദ്യങ്ങൾ നമുക്ക്‌ മുൻപിൽ ഇങ്ങനെ ഓരോ ദിവസവും വന്ന് നമ്മളെയാകെ ചുറ്റിപ്പിണയുന്നു!

സർക്കാർ ആശുപത്രികൾ ചിലപ്പോഴൊക്കെ നമ്മളെ വിരക്തിയുടെ പടുകുഴിയിൽ ചാടിക്കാറുണ്ട്‌. മിക്കപ്പോഴും അത്‌ കാത്തിരിപ്പിനിടയിലാവും. ഓരോരോ കാര്യങ്ങൾക്കുള്ള കാത്തിരിപ്പ്‌. ഒ.പി ടിക്കറ്റിന്, ഡോക്ടറിന്, മരുന്നിന്, ചിലപ്പോൾ മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ. ആശയക്കുഴപ്പങ്ങളും പേറി മുന്നോട്ട്‌ നടക്കുമ്പോൾ പോക്കറ്റിൽ ഫോൺ റിംഗ്‌ ചെയ്തു. പെട്ടെന്ന് പിറകിൽ നിന്ന് ഹോൺ അടിച്ചുകൊണ്ട്‌ ഒരു ജീപ്പ്‌ ഗേറ്റ്‌ കടന്നു വന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആ ജീപ്പ്‌ നേരെ ക്യാഷ്വാലിറ്റിക്ക്‌ മുന്നിൽ ചെന്ന് നിന്നു. ഒരുപാട്‌ രക്തം വാർന്നൊലിക്കുന്ന ഒരു ശരീരം എല്ലാവരും കൂടി പിറകിൽ നിന്നിറക്കുമ്പോഴേയ്ക്കും അറ്റൻഡർമാർ ഒരു സ്‌ട്രെച്ചറുമായി ഓടിയെത്തി.

ഇപ്പൊ രാഹുൽ കൂടെയുണ്ടായിരുന്നെങ്കിൽ അവന്റെ ബോധം പോയേനെ എന്ന് ഞാൻ ഓർത്തു. എന്റെ അറിവിൽ ചോര കണ്ടാൽ ബോധം പോകുന്ന ഒരേയൊരാൾ അവനേ ഉള്ളൂ. ചോര മാത്രമോ! അവനെന്തിനെയാണു പേടി ഇല്ലാത്തത്‌?


Related Articles