ചേരയെത്തിന്നുന്ന നാട്ടിൽ

Readers Ink

ചേരയെത്തിന്നുന്ന നാട്ടിൽ


"മാഷേ ആ കുട്ടി കോപ്പിയടിച്ചത് തന്നെയാണ്? ഇപ്പോൾ പുറത്ത് ചെറു നോട്ടുകൾ ഉണ്ടാക്കി കൊടുക്കുന്ന ഏജൻസികൾ ഉണ്ട്. നമുക്കിത് കംപ്ലെയ്ൻറ് ചെയ്യണ്ടേ? ഇല്ലെങ്കിൽ അപകടകരമായ കാലമാണ് നമുക്ക് മുൻപിൽ ഉണ്ടാവുക. ഇൻവിജിലേറ്റർ കലിപ്പിലാണ്."

"ടീച്ചറേ, ഒന്നാമത് ആ പെൺകുട്ടി വിളഞ്ഞ വിത്താണ്. പോരാത്തതിന് ഇപ്പോ ബാലാവകാശനിയമവും ചൈൽഡ് ലൈനും ഒക്കെ കൂട്ടിനുണ്ട്. നമ്മളെന്തെങ്കിലും ആക്ഷൻ എടുത്താലും നമുക്ക് എതിരായിട്ടാവുമത് വരിക."

 "എന്നാലും മാഷേ നമുക്ക് ഒരു എത്തിക്സ് ഇല്ലേ? നമ്മൾ അധ്യാപകരല്ലേ? കുട്ടികൾ വേണ്ടാത്തത് ചെയ്യുമ്പോൾ അങ്ങനെയല്ല ഇങ്ങനെ എന്ന് പറഞ്ഞ് തിരുത്തേണ്ടത് നമ്മളല്ലേ? വേണമെങ്കിൽ ശിക്ഷിക്കാൻ നമുക്ക് അധികാരമില്ലേ?"

 "ടീച്ചറേ. ടീച്ചറേത് ലോകത്താ? ഒന്നും ചെയ്യാതെ തന്നെ അധ്യാപകർക്കെതിരെ പോക്സോ കേസ് വരുന്ന കാലമാണ്. ടീച്ചർക്ക് രണ്ട് പെൺമക്കളല്ലേ? അവരെ പഠിപ്പിച്ച് ഒരു വഴിക്കാക്കണ്ടേ? അതിന് ജോലി വേണ്ടേ? ജയിലിൽ പോയി കിടക്കണോ? തൽക്കാലം കണ്ണടക്കൂ. സമാധാനത്തോടെ പോകൂ."


Related Articles