'മുകേഷ് ബാബു ആന്റ് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളുടെ പറുദീസയിലേക്ക് സ്വാഗതം'

Readers Ink

'മുകേഷ് ബാബു ആന്റ് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളുടെ പറുദീസയിലേക്ക് സ്വാഗതം'


'മുകേഷ് കഥകള്‍' വായിച്ചിട്ടുള്ളവര്‍ക്ക് മനസിലാകും മുകേഷ് നടന്‍ മാത്രമല്ല, നല്ലൊരു കഥപറച്ചിലുകാരന്‍ കൂടിയാണെന്ന്. ഭൂതകാലത്തിലെ തന്റെ 'ചെയ്തികള്‍' വായനക്കാരന് ജിജ്ഞാസയുണ്ടാക്കുന്ന തരത്തില്‍ വിവരിക്കാന്‍ മുകേഷിന് ഉള്ള കഴിവിനെപ്പറ്റി സാക്ഷാല്‍ പ്രിയദര്‍ശന്‍ തന്നെ അവതാരികയില്‍ പറഞ്ഞിട്ടുണ്ട്. അതും ഹാസ്യത്തിന്റെ മേമ്പൊടിയോടെ. അത്യാവശ്യം കഥകള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന് പോലും ഇനിയെന്താകും അടുത്ത് സംഭവിക്കുക എന്ന് പിടികൊടുക്കാതെയാണ് മുകേഷിന്‍റെ കഥപറച്ചില്‍ രീതി.

സിനിമയിലായാലും എഴുത്തിലായാലും കാഴ്ച്ചക്കാരനെ അല്ലെങ്കില്‍ വായനക്കാരനെ ചിരിപ്പിക്കുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടിയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് പാളിയാല്‍ ഏറ്റവും വലിയ ദുരന്തം ആകുന്നത് ഇത്തരം ചീറ്റിപ്പോകുന്ന തമാശകളാണ്. അവിടെയാണ് മുകേഷ് എന്ന എഴുത്തുകാരന്റെ വിജയവും. മുകേഷിനോളം കലാലയ ജീവിതം ആഘോഷിച്ച മറ്റൊരു സിനിമാ താരം വേറെയുണ്ടാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ക്യാംപസ് ജീവിതം 'അര്‍മാദിക്കുകയായിരുന്നു'. അങ്ങനെ ഭൂതകാലം അര്‍മാദിച്ച് അടിച്ചുപൊളിച്ച ഒരാളെ തേടി വര്‍ത്തമാനകാലത്തില്‍ ഒരു കുറിപ്പ് വരികയാണ്. 'മുകേഷ് ബാബു ആന്റ് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളുടെ പറുദീസയിലേക്ക് സ്വാഗതം'

മുകേഷ് ബാബു ആന്റ് പാര്‍ട്ടി ഇന്‍ ദുബായ്


Related Articles