ഭീതി

Readers Ink

ഭീതി


“ഫാറ്റി ലിവർ ഗ്രേഡ് 2 പെർസിസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഒരു ഫൈബ്രോ സ്കാൻ ചെയ്യേണ്ടി വരും സെൽസ് ലെവലിലെ ചേഞ്ചസ് അറിയാൻ”

സ്കാൻ ചെയ്ത് കഴിഞ്ഞ് റേഡിയോളജിസ്റ്റ് പറഞ്ഞു.

കരൾ കൊഴുപ്പു ശേഖരണം തുടങ്ങിയിട്ട് ഇപ്പോൾ എട്ടു പത്തു വർഷങ്ങളായിക്കാണുമെന്ന് ഗീത കണക്കുകൂട്ടി. കൃത്യമായി പറഞ്ഞാൽ പെരിമെനോപോസൽ കാലഘട്ടത്തിലെ ദുരിതങ്ങൾക്കൊപ്പം തുടങ്ങിയതാണ്. ആറു മാസത്തിലൊരിക്കൽ ഫോളോ അപ്പ് ചെയ്യണമെന്ന ഡോക്ടറുടെ നിർദ്ദേശം കുറച്ചൊന്ന് പരിഷ്കരിച്ച് വർഷത്തിലൊരിക്കൽ സ്കാനിംഗും രക്തപരിശോധനകളും മുടങ്ങാതെ ചെയ്യാറുമുണ്ട്. ആരോഗ്യം സർവ്വധനാൽ പ്രധാനം എന്നു കരുതുന്ന, സ്വയം സ്നേഹമെന്ന പുതു സ്ത്രീശാക്തീകരണ മന്ത്രം മദ്ധ്യവയസ്സിലെത്തിയ വേളയിലെങ്കിലും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവളാണ് ഗീത.

ആ സെൻ്ററിൽ ഫൈബ്രോ സ്കാൻ ഇല്ലെന്നും ഇടപ്പള്ളിയിലെ മറ്റൊരു സെൻ്ററിൽ അന്നുച്ചക്ക് താൻ ഉണ്ടാവുമെന്നും ഡോക്ടർ പറഞ്ഞപ്പോൾ മറ്റൊരു ദിവസം വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഗീത ഇറങ്ങി. ഒരു വർഷം മുമ്പ് സ്കാൻ ചെയ്തപ്പോൾ മുതലുണ്ട് ഈ ഉയർന്ന രണ്ടാം ഗ്രേഡ്. അതുകൊണ്ട് ഇന്നസെൻ്റ് സ്റ്റൈലിൽ "ഉവ്വുവ്വ് കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്" എന്ന ഒരു നിസ്സാര ഭാവമായിരുന്നു സ്കാനിംഗ് സെന്‍ററിൽ നിന്നിറങ്ങുമ്പോൾ.


Related Articles