ബന്ധനം 

Readers Ink

ബന്ധനം 


ഡിവോഴ്സ് കിട്ടിയതിനു ശേഷം കുടുംബ കോടതിയിൽ നിന്നും അയാൾ നേരെ പോയത് ആത്മസുഹൃത്ത് വിനോദ് കുമാറിന്റെ ഫ്ലാറ്റിലേയ്ക്കാണ്. അയാൾ അവിടെ കാത്തുനിൽക്കുകയാണെന്ന് തോന്നി. ഇനിയും രണ്ടു സുഹൃത്തുക്കൾ കൂടി വരാനുണ്ട്. ഇന്ന് ആഘോഷത്തിന്റെ ദിനമാണല്ലോ. തങ്ങളുടെ കൂട്ടത്തിലെ ഒരാൾ കൂടി സ്വതന്ത്രനായ ദിവസം. ആഘോഷത്തിനു വേണ്ടവയെല്ലാം വിനോദ് മുറിയിലെ ടേബിളിനു മുകളിൽ ഒരുക്കി വെച്ചിട്ടുണ്ട്. താഴെ ശ്യാം ഗോപന്റെ കാർ കണ്ടപ്പോൾ തന്നെ വിനോദിന് തുള്ളി ച്ചാടാൻ തോന്നി. ശ്യാം വാതിൽക്കൽ എത്തിയപ്പോൾ കൈ പിടിച്ചു കുലുക്കി. ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ ശ്യാമിനെ ആശ്ലേഷിച്ചു. പിന്നെ അകത്തേക്ക് ക്ഷണിച്ചു. ശ്യാമിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“താൻ ഇപ്പോൾ സന്തോഷവാനല്ലേടോ.. എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിതനായില്ലേ.. ഇന്നത്തെ ദിവസം തന്റേതാണ്. താൻ ആഘോഷിക്കണം. കൂടെ ഞങ്ങളും.''

ശ്യാം പ്രതികരിച്ചില്ല. റൂമിനു മൂലയിലെ ചെയറിൽ ചെന്നിരുന്നു.


Related Articles