അവളും ഞാനും

Readers Ink

അവളും ഞാനും


ഴുതി തുടങ്ങി കാലത്താണ് ടൗണിലെ പുസ്തകശാലയിൽ നിന്ന് അവളെനിക്ക് പുസ്തകങ്ങളയ്ക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ അതിശയമായിരുന്നു, പിന്നെയത് കാത്തിരിപ്പായി. മൂന്നാലു മാസത്തിൽ ഒരിക്കൽ ഒരു പുസ്തകം കിട്ടും. വായിച്ച് കഴിഞ്ഞു അതേ മേൽവിലാസത്തിൽ തിരികെയയ്ക്കും.

ഒരിക്കൽ നാട്ടിലെ പുസ്തകശാലയിലാകെ തിരഞ്ഞ് കിട്ടാത്ത ഒരു പുസ്തകം ആവശ്യപ്പെട്ട് തിരിച്ചയ്ക്കുന്ന പുസ്തകത്തിൽ ഞാനൊരു കത്ത് കൂടെ വച്ചു. കത്തിന് മറുപടിയൊന്നും വന്നില്ല, പക്ഷെ പുസ്തകങ്ങൾ വന്നു. അങ്ങനെ ഒരു വർഷത്തോളം ഇത് തുടർന്നു. ഏകദേശം ആറോളം പുസ്തകങ്ങൾ എനിക്കവൾ അയച്ചു.

വീട്ടിലെ കഷ്ടപ്പാട് കൂടിയത് കൊണ്ടാണ് ടൗണിലെ സ്കൂളിൽ അവള് ജോലിക്ക് പോയത്. ആദ്യമൊക്കെ വീട്ടുകാർ എതിർത്തു സാമ്പത്തിക ഭദ്രത വന്നപ്പോൾ അവരെല്ലാം മറന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ച് വായനശാലയിൽ പോകുമായിരുന്നു. അവളില്ലാതെ പോകാൻ മടിയുണ്ടായി എനിക്ക്, പലപ്പോഴും.


Related Articles