അമ്മിസഫിയ

Readers Ink

അമ്മിസഫിയ


ത്ത് പവൻ സ്വർണ്ണം വേണോ പരിപ്പ് വട വേണോ” എന്ന ചോദ്യത്തിന് "ഇങ്ങനെ മഴ നിന്ന് പെയ്യുമ്പോൾ സ്വർണ്ണം കിട്ടീട്ട് എന്തിനാടാ പൊട്ടാ" എന്ന് പിലാക്കലെ അവറൂന്റെ ഭാര്യ അമ്മി സഫിയ സ്വന്തം ഭർത്താവിനോട് അലറി. അമ്മിസഫിയ എന്ന പേര് വന്നത് ഏത് നേരവും അമ്മിക്കല്ലും അരപ്പും അടുക്കളേം ആയോണ്ടല്ല. അടുക്കള ബഹിഷ്കരിച്ചത് മുതൽക്കാണ്.

അവറൂന്റെ പീഡനം സഹിക്കാതെ അടിമുടി മാറാൻ തീരുമാനിച്ച അന്ന് അര മത്തി നന്നാക്കിക്കഴിഞ്ഞ നേരം, അവറു വന്ന് കട്ടിളപ്പടിയിൽ ആഞ്ഞുചവിട്ടിക്കൊണ്ട് അകത്തേക്ക് പോയി. അര മണിക്കൂർ കഴിഞ്ഞിട്ടും അരക്കപ്പ് പോലും മോന്താനുള്ള ചായ ഉണ്ടാക്കാതെ, അര മത്തിയും, ഒരു മത്തിയും തീർത്ത് അമ്മിസഫിയ അടുക്കളജോലിയെ പ്രാകി. നട്ടുച്ചയ്ക്ക് ചായ കിട്ടാത്ത പ്രാന്തിനെ അളന്നുമുറിച്ച് തിട്ടപ്പെടുത്തി അവറു അമറി. അന്നേരം ഒരു അമ്മികുട്ടി വന്ന് അവറുവിന്റെ നെഞ്ചിൽ വീണു.

"ഔ" എന്ന് അവറു അപ്പോളും അമറിയില്ല. ഒന്നാകെ അലറി.


Related Articles