അൽ സലാമത്തിലെ വഴിയാത്രക്കാരൻ

Readers Ink

അൽ സലാമത്തിലെ വഴിയാത്രക്കാരൻ


ണ്ടായിരത്തിപ്പത്തിലെ റമദാന്‍ മാസത്തിൻ്റെ അന്ത്യദിനങ്ങൾ, എമിറേറ്റ്സ് എഞ്ചിനീറിങ്ങിലെ നാല് ദിവസത്തെ ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകാനുള്ള ഒരുക്കങ്ങളിലാണ്. ഒരു പക്ഷേ നാളെ ഈദ് ആകാമെന്നും അതെല്ലെങ്കില്‍ മറ്റന്നാളായിരിക്കുമെന്നും ഊഹാപോഹങ്ങള്‍ ചര്‍ച്ചകള്‍ എല്ലാവരിലും കൊടുമ്പിരി കൊള്ളുന്നു.

വിമാനത്താവളത്തിനകത്തുള്ള ചാര്‍ളി ബേയിലെ ക്യാബിന്‍ മെയിന്റനന്‍സിന്റെ ഓഫീസില്‍ നിന്നും റോയല്‍ ഹാംഗര്‍ വഴിയിലൂടെ മെയിന്‍ ഗേറ്റിലേക്ക് വാനില്‍ പോകുമ്പോഴാണ് നോയിഡക്കാരന്‍ തരുൺകുമാര്‍ വിളിക്കുന്നത്. എഞ്ചിനീറിംഗ് ഗേറ്റില്‍ കാത്ത് നില്‍ക്കുന്നു, ഒരത്യാവശ്യകാര്യമുണ്ടെന്നും നേരില്‍ പറയാമെന്നും അവന്‍. ഞങ്ങള്‍ ഒരേ ഷിഫ്റ്റിലെ ഡ്യൂട്ടിക്കാരാണ് അടുത്തടുത്ത ഫ്ലാറ്റിലാണ് താമസവും.

പക്ഷേ അവര്‍ക്ക് രണ്ട് പകലും രണ്ട് രാത്രിയുമാണ് ഡ്യൂട്ടി. എനിക്ക് പെയിന്റിംഗ് വര്‍ക്കായതിനാലും വേറെ ആരും കൂടെ ഇല്ലാത്തതിനാലും എല്ലാ ഷിഫ്റ്റിലും പകല്‍ മാത്രമേ ജോലിയുള്ളൂ. വാന്‍ നിറയേ ഗേറ്റിലേക്ക് പോകുന്നവരാണ്. പഞ്ചിംഗ് കഴിഞ്ഞാല്‍ പിന്നെ ഗേറ്റിലേക്ക് ആദ്യമെത്താന്‍ കിട്ടുന്ന വാഹനത്തിലൊക്കെ കയറിക്കൂടും ആളുകള്‍. റമദാനിന്റെ അവസാന ദിവസങ്ങളായതിനാല്‍ അതിന്റെയൊരു ആവേശമെല്ലാവരിലുമുണ്ട്.


Related Articles