ആഹരി

Readers Ink

ആഹരി


''നീ വരും പാദെയ് നാളും പാർത്ത്
വിഴികൾ വാടും നീലംപൂത്ത്.. ''

പാട്ട് കേട്ടു ഞാൻ, കാളിങ്ങ് ബെല്ലടിക്കാനുയർത്തിയ വിരൽ മടക്കി കാത്തു നിന്നു. ഉള്ളിലാരോ നൃത്തമാടുന്നുണ്ട്. ആഹരിരാഗം. വിഷാദമാണ് ഭാവം. അൽപ്പനേരം കാത്തു. പാട്ടു നിലച്ചു. ബെല്ലടിച്ച് ഞാൻ കാത്തു നിന്നു. ആരാണ് വാതിൽ തുറക്കുന്നതെന്നറിയില്ല.

കുറച്ച് ദിവസങ്ങളായിതാണ് ജോലി. SIR വോട്ടേഴ്സ് ലിസ്റ്റ് പരിശോധനയും പുതുക്കലുമൊക്കെയാണ്. പലർക്കും അറിയേണ്ടത് തുടർഭരണം ഉണ്ടാകുമോ എന്നായിരുന്നു. അതിൽ കൗതുകപരമായ പലതുമുണ്ടായിരുന്നു. നൂറ് വയസ്സ് കഴിഞ്ഞ മുത്തശ്ശി മുത്തച്ഛൻമാർ.

"ഭരണം തുടരുമോ മോനെ, നായനാർ മുഖ്യമന്ത്രിയാകുമോ?"


Related Articles