ലഹരിയുടെ വലക്കണ്ണികൾക്കിടയിൽ ഒരു കുറ്റാന്വേഷണം

Readers Ink

ലഹരിയുടെ വലക്കണ്ണികൾക്കിടയിൽ ഒരു കുറ്റാന്വേഷണം


ഒരു കുറ്റാന്വേഷണ നോവലിന്റെ വിജയം കുറ്റവാളിയെ അവസാനത്തെ പേജുവരെ മറച്ചുവയ്ക്കുന്നതിൽ മാത്രമല്ല; ചിലപ്പോൾ, പുസ്തകം അടച്ചശേഷവും നാം ജീവിക്കുന്ന സമൂഹത്തെത്തന്നെ അല്പം സംശയത്തോടെ നോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നിടത്താണ്. ആദർശ് എസിന്റെ ‘രാസലഹരി-ദ ഗ്യാങ് ഓഫ് ചിത്രലേഖ’ വായിച്ചുതീർത്തപ്പോൾ ആദ്യം മനസ്സിൽ ശേഷിച്ചതും ആ അസ്വസ്ഥതയാണ്.

'ഡാർക്ക് നെറ്റ്, ഹാക്കർ X രണ്ടാമൻ' എന്നീ നോവലുകളിൽ സൈബർ അധോലോകത്തിന്റെ സങ്കീർണ ഇടനാഴികളിലൂടെയാണ് ആദർശ് വായനക്കാരെ നയിച്ചതെങ്കിൽ, ഇത്തവണ അയാളുടെ തൂലിക തിരിയുന്നത് നമ്മോട് ഭീതിജനകമായി അടുത്തുനിൽക്കുന്ന മറ്റൊരു അധോലോകത്തിലേക്കാണ്: രാസലഹരിയുടെ വിപണിയിലേക്കും അതിനു ചുറ്റും രൂപപ്പെടുന്ന അധികാരത്തിന്റെ അദൃശ്യ ശൃംഖലകളിലേക്കും.

വിഷയത്തിന്റെ ആന്തരികഘടനയിലേക്ക് ഗവേഷണത്തോടെ ഇറങ്ങിച്ചെല്ലുക എന്നത് ആദർശിന്റെ എഴുത്തിലെ നേരത്തേ പരിചിതമായ സ്വഭാവമാണ്. എന്നാൽ ഈ നോവലിൻ്റെ പ്രത്യേക ആ അറിവ് വിവരഭാരമായി വായനക്കാരുടെ മേൽ പതിക്കാതെ ഒരു ത്രില്ലറിന്റെ ഉദ്വേഗത്തിനുള്ളിൽ ലയിച്ചുനിൽക്കുന്നു എന്നതാണ്.


Related Articles