ഇരുട്ടും വെളിച്ചവും കെട്ടിമറിഞ്ഞു കിടക്കുന്ന പറച്ചിൽ

Readers Ink

ഇരുട്ടും വെളിച്ചവും കെട്ടിമറിഞ്ഞു കിടക്കുന്ന പറച്ചിൽ


"പോരാട്ടങ്ങൾ കൊണ്ട് ഉത്തരമെഴുതാൻ പറ്റുന്ന ഒരു ചോദ്യമാണ് ചിലർക്കൊക്കെ ജീവിതം. അതിനു നേർക്ക് മറ്റെന്തെഴുതിയാലും തെറ്റിപ്പോകും."

എഴുത്തുകാരൻ്റെ വാക്കുകളെ അരക്കിട്ടുറപ്പിക്കുന്ന എഴുത്ത്. ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങൾ ജീവിതങ്ങളുടെ നാൽക്കവലയിൽ നാട്ടിയ ദിശാസൂചിക്കുമേൽ കാലം ചാർത്തുന്ന കയ്യൊപ്പ്. നടന്നു പോകുമ്പോഴാണ് കാൽപ്പാദങ്ങൾക്ക് തരണം ചെയ്യാനാവാത്ത വിധം നടപ്പാതകൾ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കുന്നത്.

തെയ്യങ്ങളോട് തോന്നിയ ഒരു കൗതുകം. തെയ്യങ്ങളിലേക്കൊന്നിറങ്ങിയാലോന്ന് പൊട്ട ബുദ്ധിയിൽ തോന്നിയ അതിമോഹം. ചെന്നെത്തിയതോ? സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്നെത്തിയത് സിംഹത്തിൻ്റെ മടയിലെന്ന ഒരു സിനിമാ ഡയലോഗാണ് ഓർമ വരുന്നത്. തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പനെന്നാണ് വിശ്വാസം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക -മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും. അഞ്ഞൂറോളം തെയ്യങ്ങളുണ്ടെങ്കിലും നൂറ്റിയിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.


Related Articles