അതിഥി

Readers Ink

അതിഥി


ഇന്ന് എല്ലാം ഭംഗിയായി കാണപ്പെട്ടു... വെള്ളയിൽ മഞ്ഞപ്പൂക്കൾ ഉള്ള ബെഡ്ഷീറ്റ് കിടക്കയിൽ വിരിച്ചു. അവളുടെ ജീവിതം പോലെ അതിനോട് ഒട്ടും ചേർച്ചയില്ലാത്ത കടും ചുവപ്പിൽ നീലപ്പുള്ളികൾ ഉള്ള തലയണ കവർ ഇട്ടു. എസിയുടെ കുളിരിനെ ഭേദിക്കാൻ കറുത്ത വെൽവെറ്റ് പുതപ്പ് ബെഡിന്റെ താഴെ ഭാഗത്തായി മടക്കിവെച്ചു.

ഹാ എന്ത് മനോഹരം! അഭിരാമി സ്വയം പറഞ്ഞു പോയി.

കർട്ടനുകൾ ഇന്നലെ മാറ്റിയതാണ് അതുകൊണ്ട് അവൾക് പുതിയത് വേണ്ടെന്നു തോന്നി. തൂത്തു തുടച്ച നിലം, എച്ചിൽ പാത്രങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സിങ്ക്, അടുക്കളയിൽ രാത്രി വരെയുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ തയ്യാറായി കഴിഞ്ഞിരിക്കുന്നു. തെർമൽ പോട്ടിൽ പൊന്നിയരിച്ചോറ്, മണ്ണ് ചട്ടിയിൽ അയല മുളകിട്ടത്, ചീനച്ചട്ടിയിൽ ബീറ്റ്റൂട്ട് തോരൻ, ഫ്രായിങ് പാനിൽ ചെമ്മീൻ വറുത്തത്, കുക്കറിൽ പരിപ്പ് കറി... കഞ്ഞിയിലും മുളക് ചമ്മന്തിയിലും ഒതുങ്ങുന്ന തീൻമേശ ഇന്ന് കറികൾ കൊണ്ട് ഞെരിഞ്ഞിരിക്കുന്നതായി തോന്നിച്ചു. ഭർത്താവ് ഓഫീസിലും, മകൾ സ്കൂളിലും പോയിട്ട് ഒരു മണിക്കൂർ തികയുന്നതേയുള്ളൂ അപ്പോഴേക്കും ഉച്ചയായാലും തീരാത്ത വീട്ടുജോലികൾ എല്ലാം തീർന്നിരിക്കുന്നു. അഭിരാമിക്ക് തന്നോട് തന്നെ അത്ഭുതം തോന്നി.


Related Articles