ഡെന്റൽ ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ മേശയ്ക്കരികിലായി വച്ചിരുന്ന പല്ലിന്റെ മോഡലുകളിൽ (dental cast) അനസൂയയുടെ നോട്ടമെത്തി. അവയെല്ലാം തന്നെ നോക്കി ചിരിക്കുന്നതായി അവൾക്കു തോന്നി. അവിടെ വന്ന എല്ലാവർക്കും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. കേടുവന്ന പല്ലുകളിലെ വേദന മാറ്റാൻ വന്നവർ, നിര തെറ്റിയ പല്ലുകളിൽ കമ്പിയിട്ട് മനോഹരമാക്കാൻ വന്നവർ, പൊട്ടിയ പല്ലുള്ളവർ അങ്ങനെ, അങ്ങനെ...
പക്ഷേ തനിക്കോ? അവൾ ആലോചിച്ചു.
"ഡോക്ടർ, എനിക്കു ചിരിക്കാൻ കഴിയുന്നില്ല. എനിക്കെന്റെ ചിരി വീണ്ടെടുക്കണം. പ്ലീസ്..സഹായിക്കണം ഡോക്ടർ."
അനസൂയ കൊച്ചു കുഞ്ഞിനെപ്പോലെ കേണു. ആ വിചിത്രമായ ആവശ്യം കേട്ട് ആദ്യമൊന്നു പകച്ചു പോയ ഡോക്ടർ, പിന്നെ പതിയെ പറഞ്ഞു:
