കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം

Readers Ink

കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം


ഒറ്റയ്ക്കുള്ള യാത്രകൾ എന്നാണ് ഞാൻ ഇത്രേം ആഗ്രഹിച്ചു തുടങ്ങിയത്? 40 കഴിഞ്ഞാൽ ഒരു വ്യത്യാസം വരുമെന്ന് എല്ലാവരും പറയും പോലെ എനിക്കും വരുന്നുണ്ട് വ്യത്യാസങ്ങൾ. ഏറ്റവും ഇഷ്ടം ഒറ്റക്കുള്ള യാത്രകൾ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ... ഇതും അതുപോലെ ഒരെണ്ണം.

മഴത്തുള്ളികൾ മേല് വീണപ്പോളാണ് ഞാൻ ഒന്നുറങ്ങി എന്ന് മനസിലായത്. ബസ് നിളാ നദി കടന്നു പോവുകയാണ്.... സന്ധ്യ ആയിതുടങ്ങുന്നു ... മഴച്ചാറ്റൽ മുഖത്തു വീണപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം.. മനസ്സിനൊരു കുളിർമ.... കാക്കകൾ ചേക്കേറുന്ന ബഹളവും.. ദൂരെ എവിടെയോ കേൾക്കുന്ന ദേവി സ്തുതിയും. എന്റെ ചിന്തകൾക്ക് ചിറകു വെച്ച് പറക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. എന്റെ തറവാടാണ് മനസ്സിൽ തെളിഞ്ഞു വന്നത്... മഴ പെയ്യുമ്പോൾ നടുമുറ്റത്ത് ഇറങ്ങി ആ വെള്ളത്തിൽ കളിക്കുന്നത് ഒക്കെ എന്ത് രസം ആയിരുന്നു.... അമ്മേടെ ചെവിക്കു പിടുത്തത്തിൽ അവസാനിക്കുന്ന കുട്ടി കുസൃതികൾ.... സന്ധ്യാനാമം ഉറക്കെ ജപിക്കൽ അന്നത്തെ ഒരു മത്സര ഇനം തന്നെ ആയിരുന്നു....

ബസ് ഇടയ്ക്കു നിർത്തി.. 10 മിനിറ്റ് സമയം ഉണ്ട്.... "ചായ കുടിക്കണ്ടവർക്ക് ഇറങ്ങാം" കണ്ടക്ടർ പറഞ്ഞു.. ചായ എന്നുകേട്ടപ്പോൾ... ഞാനും ഇറങ്ങി... കോലോത്തുന്നു സ്കൂളിലേക്ക് പോകുന്ന വഴി ചന്തുന്റെ പീടിക ഉണ്ട്... അവിടെത്തെ ചായ ഓർത്തു ഞാൻ ചായ കുടിച്ചു.... കാള പൂട്ടുന്നത് നോക്കി നിന്ന് സ്കൂൾ പോകാൻ വൈകി.... വഴിയിലൂടെ പടർന്നു പന്തലിച്ചു കിടന്ന കാരപഴം പറിച്ചു നടന്നു പിന്നെയും വൈകി... വേലു മാഷിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോ ഇനി സ്കൂൾ പോണോ എന്ന ചിന്തയായി....


Related Articles