പന്തയം

Readers Ink

പന്തയം


ഇരുട്ടും തണുപ്പും കെട്ടിപ്പിടിച്ചു ഉറങ്ങാൻ കിടന്ന ഒരു മഞ്ഞുകാല രാത്രി. അവസാനം വന്നൊരു അന്യസംസ്ഥാന ബസ്സിൽ നിന്ന് അയാൾ ഇറങ്ങി, അലി. ബസ്സിന്റെ യാത്ര അവിടെ അവസാനിക്കുന്നു. ഇനി അവർ പുലർച്ചയെ തിരിച്ചു പോകുന്നുണ്ടാവുള്ളു. ഡ്രൈവർ ഉറങ്ങുന്നതിനു മുമ്പുള്ള ബീഡി വലിച്ചു കുത്തിയിരുന്നു. കണ്ടക്ടർ പുതപ്പ് വലിച്ചിട്ട് ഉറക്കം തുടങ്ങി. അടിവാരത്തു നിന്ന്, താടി കിടുക്കുന്ന തണുത്ത കാറ്റ്. അലിക്ക് ഇനി സ്വന്തം വീട്ടിൽ പോകണമെങ്കിൽ അടിവാരത്തേക്കുള്ള ബസ്സ്‌ പിടിക്കണം. അർദ്ധരാത്രി പിന്നിട്ടു പുലർച്ചെ ഒരു മണി ആയിട്ടുണ്ടായിരുന്നു.

അയാൾ മുമ്പോട്ട് നടന്നു. ഒരു ചായക്കട കാണാം. അതിർത്തി ആയതു കൊണ്ട് അത് മുഴുവൻ സമയവും പ്രവർത്തിക്കുന്നതായിരിക്കും. ചായ കുടിക്കാൻ പോയാൽ ബസ്സ്‌ കിട്ടാതെ വരുമോ? ബസ് സ്റ്റോപ്പിൽ ഒരാൾ കൂടിയുണ്ട്. ടൗൺ എത്തണമെങ്കിൽ അടിവാരത്തേക്ക് പോയാൽ പോരാ അമ്പത് കിലോമീറ്റർ സഞ്ചരിക്കണം. അര മണിക്കൂർ കൂടി കഴിഞ്ഞതോടെ ബസ് സ്റ്റോപ്പിൽ അഞ്ചുപേരായി. അതിർത്തി കടന്ന് വന്ന ഒന്ന് രണ്ട് വണ്ടികൾ നിർത്താതെ പോയി.

"ഇനി മൂന്ന് മണിക്കേ ബസ്സുണ്ടാകൂ" അലി അടുത്ത് നിന്ന ആളോട് പറഞ്ഞു.


Related Articles