ചരിത്രത്തിലേക്ക് നീളുന്ന ദാഹം

Readers Ink

ചരിത്രത്തിലേക്ക് നീളുന്ന ദാഹം


'അക്ഷരങ്ങൾ എന്നോട് ചങ്ങാത്തം കൂടുമ്പോഴാണ് എഴുത്തുകൾ സംഭവിക്കുന്നത്.'

കഥകൾ കേൾക്കാനായി മൂത്തമകൾ ഒരു രാത്രിയിൽ വാശി പിടിച്ചു. കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കാൻ യോജിച്ച കഥകളൊന്നും അറിയാതെ വിഷമിച്ച എന്റെ അരികിലേക്ക് പറന്നെത്തിയത് 'ദാഹിച്ചു വലഞ്ഞ കാക്ക' എന്ന ആ പുരാതന കഥാപാത്രമായിരുന്നു. കുടത്തിലിടാനുള്ള കല്ലുകളുമായിട്ടായിരുന്നു ആ വരവ്. കഥ അതിന്റെ സാരോപദേശമടക്കം പറഞ്ഞു കഴിഞ്ഞപ്പോഴാണ് മകളുടെ നിഷ്കളങ്കമായ സംശയം ഉദിച്ചത്.

"അപ്പാ, ആ കുടത്തിൽ വെള്ളമില്ലായിരുന്നെങ്കിൽ പാവം കാക്ക എന്തു ചെയ്തേനെ?"

കഥയിൽ ചോദ്യം ഇല്ലെന്ന് പറഞ്ഞു അവളുടെ ചോദ്യമുനയെ ഒടിക്കാനാണ് ആദ്യം തോന്നിയത്. പക്ഷേ, നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ എന്ന് തുടങ്ങുന്ന, എല്ലാക്കാലത്തേക്കുമുള്ള പൗലോ കൊയ്‌ലൻ തത്വശാസ്ത്രം അവതരിപ്പിച്ച് അവളെ ഞാൻ ഉറക്കി കിടത്തി. എങ്കിലും അവളുടെ ചോദ്യം അന്നത്തെ എന്റെ ഉറക്കം കെടുത്തി. ഏറെ നേരത്തെ ആലോചനയ്‌ക്കൊടുവിൽ, പാതി രാത്രിയിൽ കഥകളുടെ ലോകത്തു നിന്നും മറ്റൊരു കാക്ക പുതിയ ഒരു കഥയുമായി എന്റെ ഭാവനയിലേക്ക് വിരുന്നു വന്നു. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെ കൂടി ദാഹം തീർക്കാനുള്ള മോഹം പുതിയ കഥയിലെ കാക്കയ്ക്കുണ്ടായിരുന്നു.


Related Articles